നമ്മളേയെല്ലാം മാനസികരോഗത്തിന്റെ വക്കുവരേ എത്തിച്ച ചിക്കുന്‍-ഗുനിയ സീസണില്‍ തുടങ്ങിയ പ്ലാസ്റ്റിക്ക് നിരോധനം എങ്ങുമെത്താതെ തുടങ്ങിയ ഇടത്തുതന്നേ നില്‍ക്കുകയാണ്. ഇനി വീണ്ടും ഒന്നു ചൂടുപിടിക്കുവാന്‍ അടുത്ത മഴക്കാലം വരണം. തദ്ദേശസ്ഥാപനങ്ങള്‍ ചിലതെല്ലാം ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചുവെങ്കിലും ബാക്കിയുള്ളവ ഇത് മുഖവിലക്കുപോലും എടുത്തിട്ടില്ല എന്നു തോന്നുന്നു. നമ്മുടെ സംസ്ഥാനത്തു മാത്രം നിരോധനം ഏര്‍പ്പെടുത്തുന്നതിനു പകരം രാജ്യമൊട്ടുക്ക് 20 മൈക്രോണില്‍ താഴേയുള്ള പ്ലാസ്റ്റിക് ഉത്പാദനവും (ഇറക്കുമതിയുള്പെടെ) വിതരണവും നിരോധിക്കുകയും, ജനങ്ങളേ പ്രത്യേകിച്ച് വിദ്ധ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും ചെയ്താലേ രക്ഷയുള്ളു.
സര്‍ക്കാരിന്റേ ഒരുക്കങ്ങള്‍ക്കു കാത്തുനില്‍ക്കാതെ നമുക്കുതന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ചുവടേചേര്‍ക്കുന്നു:
റബ്ബര്‍ തോട്ടങ്ങളിലേ ചിരട്ടകളില്‍ മഴവെള്ളം കെട്ടിനില്‍ക്കാതെ നോക്കിയും പൈനാപ്പിള്‍ പാടങ്ങളില്‍ പരിസ്ഥിതിക്കു വലിയ ഭീഷണിയില്ലാത്ത കൊതുകുനാശിനി അടിച്ചും സ്വന്തംനിലക്കു ചിക്കുന്‍-ഗുനിയ എന്ന പേടിസ്വപ്നം പടരുന്നതു തടയാന്‍ എളിയശ്രമങ്ങള്‍ ചെയ്യാം.....