Saturday, January 26, 2008

പ്ലാസ്റ്റിക്ക് നിരോധനം തുടങ്ങിയ ഇടത്തുതന്നെ....

നമ്മളേയെല്ലാം മാനസികരോഗത്തിന്റെ വക്കുവരേ എത്തിച്ച ചിക്കുന്‍-ഗുനിയ സീസണില്‍ തുടങ്ങിയ പ്ലാസ്റ്റിക്ക് നിരോധനം എങ്ങുമെത്താതെ തുടങ്ങിയ ഇടത്തുതന്നേ നില്‍ക്കുകയാണ്. ഇനി വീണ്ടും ഒന്നു ചൂടുപിടിക്കുവാന്‍ അടുത്ത മഴക്കാലം വരണം. തദ്ദേശസ്ഥാപനങ്ങള്‍ ചിലതെല്ലാം ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചുവെങ്കിലും ബാക്കിയുള്ളവ ഇത് മുഖവിലക്കുപോലും എടുത്തിട്ടില്ല എന്നു തോന്നുന്നു. നമ്മുടെ സംസ്ഥാനത്തു മാത്രം നിരോധനം ഏര്‍പ്പെടുത്തുന്നതിനു പകരം രാജ്യമൊട്ടുക്ക് 20 മൈക്രോണില്‍ താഴേയുള്ള പ്ലാസ്റ്റിക് ഉത്പാദനവും (ഇറക്കുമതിയുള്‍പെടെ) വിതരണവും നിരോധിക്കുകയും, ജനങ്ങളേ പ്രത്യേകിച്ച് വിദ്ധ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും ചെയ്താലേ രക്ഷയുള്ളു.
സര്‍ക്കാരിന്റേ ഒരുക്കങ്ങള്‍ക്കു കാത്തുനില്‍ക്കാതെ നമുക്കുതന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ചുവടേചേര്‍ക്കുന്നു:
റബ്ബര്‍ തോട്ടങ്ങളിലേ ചിരട്ടകളില്‍ മഴവെള്ളം കെട്ടിനില്‍ക്കാതെ നോക്കിയും പൈനാപ്പിള്‍ പാടങ്ങളില്‍ പരിസ്ഥിതിക്കു വലിയ ഭീഷണിയില്ലാത്ത കൊതുകുനാശിനി അടിച്ചും സ്വന്തംനിലക്കു ചിക്കുന്‍-ഗുനിയ എന്ന പേടിസ്വപ്നം പടരുന്നതു തടയാന്‍ എളിയശ്രമങ്ങള്‍ ചെയ്യാം.....

5 comments:

Riyas said...

Hi,

You have an interesting blog

നാടോടി said...

:)

തകര്‍പ്പന്‍ said...

പ്ലാസ്റ്റിക് നിരോധനത്തിന്‍റെ കാര്യത്തില്‍ ഗവണ്‍മെന്‍റിനെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം സാധാരണ ജനങ്ങള്‍ക്കാണ്. അവര്‍ അത് ഉപയോഗിക്കില്ല എന്നു തീരുമാനിച്ചാല്‍ ആരാണ് നിര്‍ബന്ധിക്കുക?

നിരക്ഷരൻ said...

ചില കാര്യങ്ങള്‍ ചെയ്യാമോ ?
1.Word Verification എടുത്ത് കളയുക.
2.ഫോണ്‍ഡ് സൈസ് ചെറുതാക്കുക.
വായിക്കാന്‍ വളരെ ബുദ്ധിമുട്ടി.

എന്തായാലും ബോധവല്‍ക്കരണ പോസ്റ്റിന് നന്ദി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പ്ലാസ്റ്റിക് ബാഗുമായൊരാളെ എവിടെ കണ്ടാലും ‍ അത് പിടിച്ചു വാങ്ങാനും, ആരോടും ഒരുത്തരവും പറയാതെ ആ ബാഗിനകത്തുള്ളതൊക്കെയും സ്വന്തം വീട്ടിലെ ആവശ്യത്തിനായി എടുക്കുവാനും പോലിസിന് അധികാരം കൊടുക്കുക.പോലീസ് കര്‍മ്മ നിരതരാകും. പിന്നെ ആരും പ്ലാസ്റ്റിക് ബാഗ് തൊടുക പോലും ഇല്ല. ഓരോ മാസവും പിടിച്ചടുത്ത ബാഗുകളുടെ എണ്ണം നോക്കി ഒരു സ്പെഷല്‍ അലവന്‍സു കൊടുക്കുക. അലവന്‍സു കിട്ടിക്കഴിഞ്ഞാള്‍ പോലീസുകാരന്‍ ബാഗുകള്‍ നശിപ്പിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും വേണം അല്ലെങ്കിലയാള്‍ അടുത്ത മാസവും അതു തന്നെ അലവന്‍സിനായി സമര്‍പ്പിക്കും.