Saturday, May 24, 2008

കൃഷിവകുപ്പുദ്യോഗസ്ഥര്‍ അഥവാ വെള്ളാനകള്‍

ഇന്നലത്തെ അമൃത ന്യൂസില്‍ പാലക്കാട്ടെ കുറെ കൃഷിവകുപ്പുദ്യോഗസ്ഥരുടെ ഇടയില്‍ കൃഷിയേസമ്പന്ധിച്ചു നടത്തിയ ഒരു പരീക്ഷയില്‍ അഞ്ചക്കശമ്പളം വാങ്ങുന്ന വീരന്മാരെല്ലാം മാര്‍ക്കായി ‘കുമ്പളങ്ങ' വാങ്ങി ‘പൂജ്യന്‍’മാരായി എന്നു കണ്ടു. കര്‍ഷകരോട് ഇതേപറ്റി ചോദിച്ചാല്‍ അവര്‍ക്ക് ഈ വാര്‍ത്തയില്‍ ഒട്ടും പുതുമ ഉണ്ടാവില്ല. അതേസമയം ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ചോദ്യങ്ങളുടെ മാതൃക ഒന്നു വ്യത്യാസപ്പെടുത്തിയാല്‍ അവരെല്ലാം A+ മാര്‍ക്കു വാങ്ങുമായിരുന്നു. ഉദാഹരണത്തിനു കര്‍ഷകര്‍ക്കുള്ള ആനുകൂ‍ല്യങ്ങള്‍ നല്‍കാന്‍ എങ്ങനെ പരമാവധി താമസം വരുത്താം, അവര്‍ക്കുള്ള നക്കാപ്പിച്ച ആനുകൂല്യങ്ങളില്‍ എങ്ങനെ കൈയ്യിട്ടുവാരാം എന്നിങ്ങനെ. സര്‍ക്കാറിനും കൃഷിക്കാര്‍ക്കും ഒരുപോലെ ബാധ്യതയായ ഇത്തരക്കാരെ ഒഴിവാക്കാനോ നിലക്കു നിര്‍ത്താനോ മാര്‍ഗ്ഗമൊന്നുമില്ലേ...

1 comment:

ജിജ സുബ്രഹ്മണ്യൻ said...

കൃഷീവലന്‍ :-കുമ്പളങ്ങാ വാങ്ങി പൂജ്യന്മാരായ വാര്‍ത്ത കണ്ടില്ലായിരുന്നു. പിന്നെ എല്ലാ ഉദ്യോഗസ്ഥരേയും ഒരേ നിലവാരത്തില്‍ കാണരുതു.തികഞ്ഞ ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന പല ഓഫീസര്‍മാരേയും എനിക്കറിയാം..കര്‍ഷകര്‍ക്കുള്ള ആനുകൂ‍ല്യങ്ങള്‍ നല്‍കാന്‍ എങ്ങനെ പരമാവധി താമസം വരുത്താം എന്നു ചോദിച്ചല്ലോ ? പലപ്പോഴും ആനുകൂല്യങ്ങള്‍ നല്‍കാന്‍ പല പേപ്പേഴ്സ് റെഡി ആക്കണ്ടി വരും.200 രൂപ സബ്സിഡി കൊടുക്കണമെങ്കില്‍ 1000 രൂപയുടെ വൌച്ചറുകള്‍ ശരിയാക്കി വെക്കണം..എല്ലാം ഒ കെ ആവതെ സബ്സിഡി കൊടുത്താല്‍ ആ കര്‍ഷകനെ വീണ്ടും വിളിച്ചു വരുത്തേണ്ടി വരില്ലേ...

കൈക്കൂലി വീരന്മാരും ആമയുടെ വേഗത്തില്‍ ജൊലി ചെയ്യുന്നവരും ഇല്ലെന്നല്ല.. എല്ലാ വകുപ്പിലും കാണും ഇത്തരക്കാര്‍..ഒരു വകുപ്പിനെ മാത്രം പറഞ്ഞിട്ടും കാര്യം ഇല്ല